സ്ഥാപന ഘടന
സ്ഥാപനഘടന
ഗ്രാമപഞ്ചായത്തിന്റെ സ്ഥാപന ഘടന
ഗ്രാമതലത്തിലുള്ള പ്രാദേശിക സ്വയംഭരണ സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത്. കേരളത്തിലെ പഞ്ചായത്തീരാജ് സംവിധാനത്തിൽ (Panchayati Raj) ഗ്രാമപഞ്ചായത്ത് അടിസ്ഥാന ഘടകമാണ്. ഇതിന്റെ ഭരണപരവും ഔദ്യോഗികവുമായ ഘടന താഴെ പറയുന്ന പ്രധാന തലങ്ങളായി തിരിച്ചിരിക്കുന്നു:
1. ഭരണസമിതി (Political Structure)
- വാർഡ് അംഗങ്ങൾ: ഗ്രാമപഞ്ചായത്തിനെ വിവിധ വാർഡുകളായി തിരിക്കുകയും, ഓരോ വാർഡിൽ നിന്നും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് വാർഡ് അംഗങ്ങൾ.
- പ്രസിഡന്റ് : ഭരണസമിതിയുടെ തലവനാണ് പ്രസിഡന്റ്. പഞ്ചായത്ത് അംഗങ്ങൾക്കിടയിൽ നിന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.
- വൈസ് പ്രസിഡന്റ്: ധനകാര്യ സ്ഥിരം സമിതിയുടെ അദ്ധ്യക്ഷൻ
സ്ഥായിയായ സമിതികൾ (Standing Committees): ധകാര്യം,വികസനം, ക്ഷേമം, ആരോഗ്യം തുടങ്ങിയ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റികളാണിത്.
2. ഉദ്യോഗസ്ഥ വിഭാഗം (Administrative Structure)
- സെക്രട്ടറി: പഞ്ചായത്തിലെ ഭരണകാര്യങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മേധാവിയാണ് സെക്രട്ടറി. സർക്കാർ നിയമിക്കുന്ന ഒരു ഉദ്യോഗസ്ഥനാണിത്.
- അസിസ്റ്റന്റ് സെക്രട്ടറി: സെക്രട്ടറിയെ ഭരണപരമായ കാര്യങ്ങളിൽ സഹായിക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ.
- ഹെഡ് ക്ലർക്ക്/ ജൂനിയർ സൂപ്രണ്ട് : പഞ്ചായത്ത് മുഖേന നൽകുന്ന വിവിധ സേവനങ്ങൾ നൽകുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്ന ജീവനക്കാർ.
- ക്ലറിക്കൽ സ്റ്റാഫ്: ഓഫീസ് പ്രവർത്തനങ്ങൾ, ബില്ലുകൾ, മറ്റ് രേഖകൾ എന്നിവ കൈകാര്യം ചെയ്യുന്ന ജീവനക്കാർ (സീനിയർ ക്ലർക്ക്, ക്ലാർക്ക് മുതലായവർ)
മറ്റ് ജീവനക്കാർ: പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്തിൽ നിക്ഷിപ്തമായ ചുമതലകൾ നിർവ്വഹിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുളള ഘടകസ്ഥാപനങ്ങളഇലെ ജീവനക്കാർ. (ഉദാഹരണത്തിന്: ഓവർസിയർ, അസിസ്റ്റന്റ് എൻജിനീയർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, കൃഷി ഓഫീസർ).
3. ഗ്രാമസഭ (Gram Sabha)
ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യ ഘടകമാണിത്.അതാതു വാർഡിലെ പ്രായപൂർത്തിയായ എല്ലാ വോട്ടർമാരും ഗ്രാമസഭയിൽ ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ വികസന പദ്ധതികൾ തീരുമാനിക്കുന്നതിലും, ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും ഗ്രാമസഭയ്ക്ക് വലിയ പങ്കുണ്ട്. ഒരു ഗ്രാമസഭ വർഷത്തിൽ കുറഞ്ഞത് 4(നാല്) പ്രാവശ്യമെങ്കിലും കൂടേണ്ടതാണ്. വാർഡ് മെമ്പർമാരാണ് ഗ്രാമസഭ വിളിച്ചുകൂട്ടുന്നത്. ഇതിൽ വാർഡിലെ വിവിധ ആവശ്യങ്ങൾ, വികസനപ്രശ്നങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെടുകയും പഞ്ചായത്തിലേയ്ക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കുകയും വേണം. ഒരു പഞ്ചായത്തിലെ ഒരു വാർഡിലെ വോട്ടർ ആ വാർഡിലെ ഗ്രാമസഭയിലെ മെമ്പറാണ്. വാർഡ് മെമ്പറാണ് ഗ്രാമസഭയുടെ കൺവീനർ.